കോഴിക്കോട്: കെഎന്‍എം ജനറല്‍ സെക്രട്ടറിയും കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ എം മുഹമ്മദ് മദനി (79) അന്തരിച്ചു. (KNM General Secretary M. Muhammad Madani passes away) കുറച്ചു ദിവസങ്ങളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
|
പുളിക്കല്‍ മദീനത്തുല്‍ ഉലൂം പ്രിന്‍സിപ്പലായി വിരമിച്ച മദനി, ചെറുവാടി ഗവണ്‍മെന്റ് സ്‌കൂളില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.
ഐഎസ്എം സംസ്ഥാന സെക്രട്ടറി, എടവണ്ണ ജാമിഅ നദ്വിയ്യയില്‍ പ്രിന്‍സിപ്പല്‍, കോഴിക്കോട് ഖലീഫ മസ്ജിദിലും ഇഖ്‌റഅ മസ്ജിദിലും ഖത്തീബ് എന്നീ പദവികളില്‍ സേവനം ചെയ്തു.
1989 മെയ് 29ന് കൊടിയത്തൂരില്‍ നടന്ന ചരിത്ര സംഭവമായ ആദ്യ മുബാഹലക്ക് നേതൃത്വം നല്‍കിയത് മുഹമ്മദ് മദനിയായിരുന്നു. കേരളത്തിലെ മുസ്ലിം ഐക്യവേദിയായ അന്‍ജുമന്‍ ഇശാഅത്തെ ഇസ്ലാമും അഹ്‌മദിയാ ജമാഅത്തിലെ ഖാദിയാനി വിഭാഗവും തമ്മില്‍ നടന്ന ആത്മശാപ പ്രാര്‍ഥനയാണ് മുബാഹല.
MTP Rafeek
ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





