|
തിരുവനന്തപുരം: ഫോണില്‍ സംസാരിക്കുന്നതിനിടെ ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ മുറുകി യുവാവിന് ദാരുണാന്ത്യം. അരുവിക്കര മുണ്ടേലയിലാണ് സംഭവം. മുണ്ടേല മാവുകോണം തടത്തരികത്ത് പുത്തന്‍വീട്ടില്‍ സിന്ധുകുമാര്‍ എന്ന് വിളിക്കുന്ന അഭിലാഷ്(27) ആണ് ദാരുണമായി മരിച്ചത്.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് വീട്ടുകാര്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി 11 മണിയോടെ ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. വീട്ടില്‍ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സിന്ധു കുമാര്‍ മദ്യപിച്ചിരുന്നുവെന്നാണ് വിവരം.
സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തു. ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കവെ അബദ്ധത്തില്‍ കയര്‍ കുരുങ്ങി മരിച്ചതാകാമെന്നാണ് എന്നാണ് പൊലിസ് നിഗമനം. കേബിള്‍ ടിവി ജീവനക്കാരനായിരുന്നു ഇയാള്‍.
young man died tragically after a swing rope got caught around his neck while talking
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


