|
പാലക്കാട്: പാലക്കാട് വല്ലപ്പുഴയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ 70 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ നടക്കുന്നതിനിടെയാണ് കാണികള്‍ ഇരുന്ന ഒരുഭാഗത്തുള്ള ഗാലറി തകര്‍ന്ന് വീണത്. ഗാലറി തകര്‍ന്നതിന് പിന്നാലെ കാണികള്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
അപകടത്തില്‍ 70 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഫൈനല്‍ മത്സരം കാണാന്‍ പരിധിയില്‍ കൂടുതല്‍ ആളുകള്‍ എത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
മത്സരത്തിന്റെ സംഘാടകരായ കനിവ് സാംസ്‌കാരിക വേദിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Gallery collapses during Palakkad sevens match
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


