14
Feb 2025
Thu
14 Feb 2025 Thu
DeepSeek and Chat GPT

ന്യൂ ഡല്‍ഹി: എഐ സംവിധാനങ്ങളായ ചാറ്റ് ജിപിടിക്കും ഡീപ്‌സീക്കിനും വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര ധനകാര്യ മന്ത്രാലയം. (Finance ministry prohibits use of CahtGPT and Deepseek) സര്‍ക്കാര്‍ രേഖകളുടെയും ഡാറ്റയുടെയും രഹസ്യസ്വഭാവത്തിന് ഭീഷണിയാവുമെന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എഐ ടൂളുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും രഹസ്യ സ്വഭാവമുള്ള സര്‍ക്കാര്‍ രേഖകളും ഡാറ്റകളും സൂക്ഷിക്കേണ്ടത് ജീവനക്കാരുടെ കടമയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ജനുവരി 29നാണ് നോട്ടീസ് പുറത്തിറക്കിയത്.

ഡാറ്റകളുടെ സുരക്ഷാ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടി ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഡീപ്സീക്കിന്റെ ഉപയോഗത്തിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഇത്തരമൊരു മുന്നറിയിപ്പ് കേന്ദ്ര ധനകാര്യ മന്ത്രാലയം നല്‍കുന്നത്.

ചൈന പുറത്തിറക്കിയ ഓപ്പണ്‍ എഐ പ്രോഗ്രാമായ ഡീപ് സീക്ക് മറ്റ വമ്പന്‍ കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക