30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
two dies in bike lorry collision

നിര്‍ത്തിയിട്ട ബൈക്കില്‍ ലോറിയിടിച്ചുകയറി കാസര്‍കോട് പടന്നക്കാട് രണ്ടു യുവാക്കള്‍ മരിച്ചു. ദേശീയപാതയില്‍ പടന്നക്കാട് മേല്‍പാലത്തിന് സമീപം വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. കാഞ്ഞങ്ങാട് പഴയകടപ്പുറത്തെ ആശിഖ് (20), സുഹൃത്ത് വടകര മുക്കിലെ തന്‍വീര്‍ (35) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യം ലോറിയിലും കാറിലും ഇടിച്ചശേഷമാണ് ലോറി നിര്‍ത്തിയിട്ട ബൈക്കില്‍ ഇടിച്ചുകയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടശേഷം മറ്റൊരു ലോറിയില്‍ കൂടി ഇടിച്ചാണ് അപകടമുണ്ടാക്കിയ ലോറി നിന്നത്. ലോറിക്കടിയില്‍ കുടുങ്ങിയ യുവാക്കളെ ഹൊസ്ദുര്‍ഗ് പോലീസും കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement