27
Feb 2025
Sun
27 Feb 2025 Sun
step father arrested for sexually abusing 11 year old boy

തിരുവനന്തപുരം വെള്ളറടയില്‍ 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന്‍ പിടിയില്‍. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്വദേശിയെയാണ് പോലീസ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ചുവര്‍ഷം മുന്‍പാണ് 11കാരന്റെ അമ്മയായ വെള്ളറട സ്വദേശിനി പ്രതിയായ പത്തനംതിട്ട സ്വദേശിയെ പുനര്‍വിവാഹം കഴിച്ചത്. യുവതിയുടെ ആദ്യവിവാഹത്തിലെ മകനാണ് 11കാരന്‍. പ്രതിയെ കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നു.

ചൈല്‍ഡ് ലൈന്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് രണ്ടാനച്ഛനില്‍ നിന്നു താന്‍ നേരിടുന്ന പീഡനത്തെക്കുറിച്ചു തുറന്നുപറയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ: പ്രകൃതിവിരുദ്ധ പീഡനത്തിനു പിന്നാലെ മുങ്ങിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കി