22
Feb 2025
Sun
22 Feb 2025 Sun
KSEB officer arrested for smuggling Ganja

കാറില്‍ രഹസ്യ അറ തയ്യാറാക്കി കഞ്ചാവ് കടത്തിയ കേസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. കണ്ണൂര്‍ ചെറുപുഴ കെഎസ്ഇബി ഓഫിസിലെ ഉദ്യോഗസ്ഥനായ ജെയിംസ് തോമസി(53)നെയാണ് അറസ്റ്റ് ചെയ്തത്. കാറില്‍ പ്ലാറ്റ്‌ഫോമിന് അടിയിലായി പ്രത്യേകം തയ്യാറാക്കിയ അറകളില്‍ 25 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ തളിപ്പറമ്പില്‍ പിടിയിലായ പെരിങ്ങോം മടക്കാംപൊയിലിലെ എംവി സുഭാഷ്(43) ആണ് ആദ്യം പിടിയിലായത്. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെകെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ജെയിംസ് തോമസിനെക്കുറിച്ചു വിവരം ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും ഇതില്‍ ജെയിംസിനു പങ്കുണ്ടെന്നു കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് കണ്ണൂര്‍ സൈബര്‍ സെല്ലിന്റെ കൂടി സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാര്‍ കെ കെ, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്)മാരായ അനില്‍കുമാര്‍ പി കെ, രാജേന്ദ്രന്‍ കെകെ, അസീസ് എ, പ്രിവന്റീവ് ഓഫിസര്‍(ഗ്രേഡ്) കൃഷ്ണന്‍ കെ കെ, സിവില്‍ എക്സൈസ് ഓഫിസര്‍ ശരത് കെ, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ രതിക എ വി, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഡ്രൈവര്‍മാരായ ഷംജിത്ത് എന്‍, അനില്‍കുമാര്‍ സി വി, സൈബര്‍ സെല്‍ അംഗങ്ങളായ അംഗങ്ങളായ പ്രിവന്റീവ് ഓഫിസര്‍(ഗ്രേഡ്) സനലേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ സുഹീഷ് എന്നിവര്‍ ഉണ്ടായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക