കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് 2025-26 കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡന്റായി തൗഫീഖ് മമ്പാടിനെയും ജനറല്‍ സെക്രട്ടറിയായി ടി ഇസ്മാഈലിനെയും തിരഞ്ഞെടുത്തു. ഷബീര്‍ കൊടുവള്ളി, ബിനാസ് ടി.എ, റഷാദ് വി.പി, സജീദ് പി.എം, ഡോ. സഫീര്‍ എ.കെ, അനീഷ് മുല്ലശ്ശേരി, അജ്മല്‍ കാരക്കുന്ന് എന്നിവരാണ് സെക്രട്ടറിമാര്‍. നസീം അടുക്കത്ത് ജോയിന്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു.
|
പെരുമ്പിലാവ് അന്‍സാര്‍ കാംപസില്‍ നടന്ന തിരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ് റഹ്മാന് നേതൃത്വം നല്കി. സി.ടി സുഹൈബ്, അന്‍വര്‍ സലാഹുദ്ധീന്‍, അബ്ദുല്‍ ബാസിത് ഉമര്‍, ഷാഹിന്‍ സി.എസ്, അംജദ് അലി.ഇ.എം, അസ്ലം അലി എസ്., തന്‍സീര്‍ ലത്തീഫ്, അഫീഫ് ഹമീദ്, മുഹമ്മദ് സഈദ് ടി.കെ, ആദില്‍ അബ്ദുല്‍ റഹീം, അഡ്വ.റഹ് മാന്‍ ഇരിക്കൂര്‍, അബ്ദുല്‍ ജബ്ബാര്‍, ഷെഫ്രിന്‍ കെ.എം, മുജീബ് റഹ്മാന്, ഷമീര്‍ ബാബു, സാബിഖ് വെട്ടം, റഊഫ് മൂഴിക്കല്‍ എന്നിവരാണ് സംസ്ഥാന സമിതിയംഗങ്ങള്‍.


