കൊച്ചി: നരത്തില്‍ നാളെ ഹോണ്‍ വിരുദ്ധ ദിനം ആചരിക്കും. സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദേശപ്രകാരമാണ് ഹോണ്‍ വിരുദ്ധ ദിനം ചരിക്കുന്നത്. അമിതമായി ഹോണ്‍ മുഴക്കുന്നതുമൂലമുള്ള ശബ്ദ മലിനീകരണത്തെയും ആരോഗ്യപ്രശ്‌നങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. സിറ്റി പൊലിസ് കമ്മീഷണറേറ്റിന്റെ പരിധിയില്‍ ആണ് ഹോണ്‍ വിരുദ്ധ ദിനം ആചരിക്കുന്നത്. ഈ സമയത്ത് നിരോധിത മേഖലകളില്‍ ഹോണ്‍ മുഴക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
|
‘നോ ഹോണ്‍ ഡേ’യുടെ ഭാഗമായി പ്രത്യേക പരിശോധനകളും ഉണ്ടാകും. ബസ് സ്റ്റാന്‍ഡ്, ഓട്ടോ സ്റ്റാന്‍ഡ് എന്നിവ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടക്കും. നഗരപരിധിയില്‍ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ച ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, കോടതികള്‍ എന്നിവയുടെ പരിസരങ്ങളില്‍ ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
No Horn Day in Kochi tomorrow
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





