05
Feb 2025
Tue
05 Feb 2025 Tue
College student dies in accident

പരീക്ഷയ്ക്ക് പോവുന്നതിനിടെ കോളജ് വിദ്യാര്‍ഥി ബൈക്കും ബസ്സും കൂട്ടിയിടിച്ച് മരിച്ചു. കുന്നംകുളം ചൂണ്ടലില്‍ ആണ് അപകടം. വേലൂര്‍ സ്വദേശി നീലങ്കാവില്‍ ജോയല്‍ ജസ്റ്റിനാ(19)ണ് മരിച്ചത്. ചൂണ്ടല്‍ പാറ അമ്പലത്തിന് സമീപത്തായിരുന്നു അപകടം. ഒല്ലൂര്‍ക്കര ഡോണ്‍ ബോസ്‌കോ കോളജിലെ ബിബിഎ വിദ്യാര്‍ഥിയാണ് ജസ്റ്റിന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ജസ്റ്റിന്റെ ബൈക്കും എതിര്‍ ദിശയില്‍ വരികയായിരുന്ന ഷോണി ബസ്സുമാണ് കൂട്ടിയിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോയല്‍ ജസ്റ്റിനെ കേച്ചേരി ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക