തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച് വിദ്യാര്‍ഥിയുടെ ആത്മഹത്യ. കാട്ടാക്കടയില്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിയെയാണ് സ്കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
|
കുറ്റിച്ചല്‍ എരുമക്കുഴി സ്വദേശി ബെന്‍സണ്‍ എബ്രഹാമാണ് മരിച്ചത്. കുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ബെന്‍സണ്‍.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ബെന്‍സണ്‍ വീട്ടില്‍ നിന്നിറങ്ങിയത്. സാധാരണ ഈ സമയത്ത് ജിമ്മില്‍ പോകാറുണ്ടായിരുന്നു. അവിടെ ഉണ്ടാകുമെന്ന ധാരണയിലായിരുന്നു വീട്ടുകാര്‍. രാത്രി ഏറെ വൈകിയും കാണാതായതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലൊക്കെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംശയം തോന്നി രാവിലെ ആറ് മണിയോടെ ബന്ധുക്കള്‍ സ്കൂളിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ടോയ്ലറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
ഇന്ന് വിദ്യാര്‍ത്ഥിക്ക് പ്രൊജക്ട് സമര്‍പ്പിക്കേണ്ട ദിവസമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയില്ലെന്നും ആത്മഹത്യ ചെയ്യാന്‍ മറ്റ് കാരണങ്ങളില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.


