23
Feb 2025
Fri
23 Feb 2025 Fri
CPM influence kerala muslims SDPI and Jamaathe Islami

കഴിഞ്ഞ ദിവസം എസ്ഡിടിയു പ്രവര്‍ത്തകന് നേരെ വധശ്രമം നടന്ന കോഴിക്കോട് പുതിയങ്ങാടിയില്‍ വീണ്ടും സംഘര്‍ഷം. (SDPI-CPM CLASH IN KOZHIKKODE PUTHIYANGADI) സിപിഎം ഏരിയ കമ്മിറ്റിയംഗവും കൗണ്‍സിലറുമായ ടി മുരളീധരന്‍, ലോക്കല്‍ കമ്മിറ്റിയംഗം കബീര്‍ എന്നിവര്‍ക്കു നേരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായി പാര്‍ട്ടി ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് പുതിയങ്ങാടിയില്‍ സിപിഎം നേതൃത്വത്തില്‍ പ്രകടനം നടന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് പുതിയങ്ങാടിയില്‍ വയോധികനായ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ കഴിഞ്ഞ ദിവസം വധശ്രമം നടന്നിരുന്നു. അനധികൃതമായി സര്‍വീസ് നടത്തുന്ന തൊഴിലാളികള്‍ എസ്ഡിപിഐ തൊഴിലാളി സംഘടനയായ എസ്ഡിടിയു ഓട്ടോ തൊഴിലാളി യൂണിറ്റ് കണ്‍വീനര്‍ പി കെ സുല്‍ഫിക്കറിനെ ക്രൂരമായി മര്‍ദ്ദിച്ചതായാണ് ആരോപണം. വ്യാഴാഴ്ച രാത്രി 7 മണിയോടുകൂടിയാണ് സംഭവം.

SDTU

സുല്‍ഫിക്കറിനെതിരായ വധശ്രമത്തില്‍ പ്രതിഷേധിച്ച് സിസി ഓട്ടോ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പുതിയങ്ങാടിയില്‍ നടത്തിയ പ്രകടനം

പ്രദേശത്ത് അനധികൃത സര്‍വീസ് നടത്തുന്ന പെര്‍മിറ്റ് ഇല്ലാത്ത തൊഴിലാളികളും പെര്‍മിറ്റുള്ളവരും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സുല്‍ഫിക്കറിനെ ക്രൂരമായി മര്‍ദ്ദിച്ചത്.

കൗണ്‍സിലര്‍ ടി മുരളീധരന്‍, ലോക്കല്‍ കമ്മിറ്റിയംഗം കബീര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് സുല്‍ഫിക്കറിന് നേരെ അക്രമം നടന്നതെന്ന് എസ്ഡിടിയുവും സിസി ഓട്ടോ തൊഴിലാളി യൂനിയനും ആരോപിച്ചിരുന്നു.