21
Feb 2025
Mon
21 Feb 2025 Mon
three woman expatriates arrested in KSA for prostitution

സൗദിയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയ മൂന്ന് പ്രവാസി വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു. റിയാദില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിങ് ഹ്യൂമന്‍ ട്രാഫിക്കിങ് ക്രൈംസ് വകുപ്പുമായി സഹകരിച്ച് റിയാദ് റീജ്യന്‍ പോലീസ് നടത്തിയ സുരക്ഷാ പരിശോധനയിലാണ് മൂവരും പിടിയിലായത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിനിടെ ജിദ്ദയില്‍ മസാജ് സെന്ററില്‍ അധാര്‍മിക പ്രവൃത്തികള്‍ക്കെത്തിയ അഞ്ചുപ്രവാസികളെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു. പൊതു സദാചാര നിയമങ്ങള്‍ ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടന്ന പ്രത്യേക സുരക്ഷാ പരിശോധനയിലാണ് ജിദ്ദയിലും റിയാദിലുമായി എട്ടുപ്രവാസികളെ പിടികൂടിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.