മലപ്പുറം അരീക്കോട് സെവന്‍സ് ഫുട്‌ബോളിനിടെ പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടി. (Firecrackers explode in gallery during football match in Malappuram; several injured) നിരവധി പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം അരീക്കോട് തെരട്ടമ്മല്‍ മൈതാനത്ത് നടക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരത്തിന്റെ മുന്നോടിയായാണ് കരിമരുന്ന് പ്രയോഗം നടത്തിയത്.
|
ഗ്രൗണ്ടിന്റെ മധ്യത്തില്‍ വച്ച് കരിമരുന്നുകള്‍ കത്തിച്ചപ്പോള്‍ ഗ്യാലറിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അഞ്ചോളം കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആംബുലന്‍സില്‍ സമീപത്തുള്ള രണ്ട് ആശുപത്രികളിലേക്കു മാറ്റി.
യുനൈറ്റഡ് എഫ്‌സി നെല്ലിക്കുത്തും കെഎഫ്‌സി മാവൂരും തമ്മിലായിരുന്നു ഇന്നത്തെ ഫൈനല്‍ മല്‍സരം. ഫൈനല്‍ ആയത് കൊണ്ട് ഗ്യാലറിയില്‍ വന്‍ജനക്കൂട്ടമുണ്ടായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


