തൃശൂര്‍: തൃശൂര്‍ പീച്ചിയില്‍ കാട്ടാനയാക്രമണത്തില്‍ അറുപതുകാരന് കൊല്ലപ്പെട്ടു. താമരവെള്ളച്ചാലില്‍ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. (Wild Elephant attack in Thrissur; 50 Year old died) വനത്തിനുള്ളില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്.
|
കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു പ്രഭാകരന്. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കാടിനകത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
പീച്ചി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണ് ഇവിടം. ഉള്‍വനത്തിലാണ് പ്രഭാകരന് ആനയുടെ ആക്രമണം നേരിടേണ്ടി വന്നത്. ഇന്ന് രാവിലെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഭാകരനും മകനും മരുമകനും ചേര്‍ന്നാണ് കാട്ടിലേക്ക് പോയത്.
കൂടെയുണ്ടായിരുന്നവര്‍ തന്നെയാണ് പ്രഭാകരന് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം നാട്ടിലറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതിന് ശേഷമെ മറ്റ് നടപടികളുണ്ടാകു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


