കോഴിക്കോട്: ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പുകളിലൊന്ന് കരസ്ഥമാക്കി കോഴിക്കോട്ടുകാരി. (Marie Curie scholarship for Arya kozhikkode) ശാസ്ത്ര ഗവേഷണത്തില്‍ തല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ മേരി ക്യൂറി സ്‌കോളര്‍ഷിപ്പിന് അത്തോളി കൂമുള്ളി സ്വദേശിനിയായ കോതങ്കല്‍ മയങ്ങിചാലില്‍ ആര്യ. കെ. എം ആണ് അര്‍ഹയായത്.
|
ഒന്നരക്കോടി രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ‘മെറ്റ സര്‍ഫേസ് ബേസ്ഡ് റി കോണ്‍ഫിഗറബിള്‍ ആന്റിന ഫോര്‍ ഓട്ടോമോട്ടീവ് ആപ്ലിക്കേഷന്‍’ എന്ന വിഷയത്തില്‍ ഇറ്റലിയിലെ സിയെന്ന സര്‍വകലാശാലയിലാണ് ആര്യ ഗവേഷണം ചെയ്യുക.
അത്തോളി ജി.വി.എച്ച്.എസ്.എസില്‍ ആണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍നിന്ന് ബിരുദവും പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം ബെംഗളൂരുവിലെ സി.എസ്.ഐ.ആര്‍-ഇന്റര്‍നാഷണല്‍ എയിറോസ്പേസ് ലബോറട്ടറീസില്‍ ഗവേഷണം നടത്തവേയാണ് ഫെലോഷിപ്പ് ലഭിക്കുന്നത്. റി കോണ്‍ഫിഗറബിള്‍ ഇന്റലിജന്റ് സര്‍ഫേസസ് ഫോര്‍ എയ്‌റോസ്പേസ് ആപ്ലിക്കേഷനിലായിരുന്നു ആര്യയുടെ റിസര്‍ച്ച്.
അച്ഛന്‍: പ്രേമജന്‍ പി കെ , അമ്മ: ദിശ എം സി, സഹോദരന്‍: ഹരിപ്രസാദ് കെ എം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





