മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കാട്ടുകൊമ്പന്‍ ചരിഞ്ഞു. ചികില്‍സ നല്‍കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മയക്കുവെടി വച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ച കൊമ്പന്‍ ഇവിടെ ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. മസ്തകത്തിലെ മുറിവിലെ പഴുപ്പും പുഴുക്കളെയെല്ലാം നീക്കം ചെയ്ത് മരുന്ന് നല്‍കിയിരുന്നെങ്കിലും ഒരടിയോളം ആഴത്തിലേക്ക് മുറിവ് വലുതായിരുന്നു.
|
ആന ആഹാരമെടുത്തിരുന്നെങ്കിലും പെട്ടെന്ന് മരിക്കുകയായിരുന്നു. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയ്ക്ക് ചികില്‍സ നല്‍കിയിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സംഘം ആനയ്ക്ക് ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി കഴിപ്പിച്ചുവരികയായിരുന്നു. കാട്ടുകൊമ്പന്‍മാരുടെ ഏറ്റുമുട്ടലിനിടെയാണ് ആനയ്ക്ക് മസ്തകത്തില്‍ മുറിവേറ്റത്. എന്നാല്‍ ചികില്‍സ നല്‍കാന്‍ വൈകിയതു മൂലം അണുബാധ വ്യാപിച്ചതാണ് ആനയുടെ മരണത്തിലേക്ക് നയിച്ചത്.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





