23
Feb 2025
Fri
23 Feb 2025 Fri
mother and daughter drown in Kasarkode

കുളത്തില്‍വീണ കുഞ്ഞും രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മരിച്ചു. കാസര്‍കോട് ബദിയടുക്ക എല്‍ക്കാനയിലാണ് സംഭവം. പരമേശ്വരി(40), മകള്‍ പത്മിനി(രണ്ടര) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കളിക്കുന്നതിനിടെയാണ് കുഞ്ഞ് കുളത്തില്‍ വീണത്. ഉടന്‍ തന്നെ കുഞ്ഞിനെ രക്ഷിക്കാനായി പരമേശ്വരിയും കുളത്തിൽ ചാടിയെങ്കിലും ഇവരും മുങ്ങിപ്പോയി. ഇരുവരെയും കുളത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.