തിരുവനന്തപുരം: എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും സ്കൂള്‍ പഠന കാലത്ത് കുട്ടികള്‍ പരീക്ഷയുടെ ചൂടറിയുന്നത് എസ്എസ്എല്‍സി സമയത്താണ്. (Kerala SSLC exam 2025 schedule ) ഇക്കുറി വേനല്‍ചൂടിനൊപ്പം റമദാന് വ്രതവും കൂടിയാവുമ്പോള്‍ പരീക്ഷയ്ക്ക് കാഠിന്യമേറും.
|
മാര്‍ച്ച് 3ന് ഒന്നാം ഭാഷയില്‍ തുടങ്ങി മാര്‍ച്ച് 26ന് ജീവശാസ്ത്രത്തിലാണ് പരീക്ഷ അവസാനിക്കുന്നത് ഐടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഇതിനകം പൂര്‍ത്തിയായി.
എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും. 9.30 മുതല്‍ 9:45 വരെയാണ് കൂള്‍ ഓഫ് ടൈം. 9 മണിക്ക് മുമ്പായി മുഴുവന്‍ കുട്ടികളും സ്കൂളില്‍ എത്തിച്ചേരണം.
മാര്‍ച്ച് 3ന് രാവിലെ 9.30 മുതല്‍ 11.15 വരെ മലയാളം/തമിഴ്/ അറബിക്/ സംസ്കൃതം തുടങ്ങിയവ ഉള്‍പ്പെടുന്ന ഒന്നാം ഭാഷ-പാര്‍ട്ട് 1 പരീക്ഷയാണ്. 5ന് ഇംഗ്ലീഷ്, 7ന് ഒന്നാം ഭാഷ-പാര്‍ട്ട 2, 10ന് സോഷ്യല്‍ സയന്‍സ്, 17ന് ഗണിതശാസ്ത്രം, 19ന് മൂന്നാം ഭാഷ(ഹിന്ദി), 21ന് ഊര്‍ജതന്ത്രം, 24ന് രസതന്ത്രം, 26ന് ജീവശാസ്ത്രം എന്നിങ്ങനെയാണ് പരീക്ഷ.

മാര്‍ച്ചിലെ ചൂടുകാലാവസ്ഥയും റമദാനും ഉള്ളതിനാല്‍ എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്കൊപ്പം സ്കൂള്‍ വാര്‍ഷിക പരീക്ഷകള്‍ എഴുതുന്ന 9ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും പരീക്ഷകള്‍ രാവിലത്തെ സമയക്രമത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ഉച്ചയ്ക്ക് ശേഷമാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം നിശ്ചയിച്ചിട്ടുള്ളത്. ഉച്ചക്ക് 1.30ന് പരീക്ഷ ആരംഭിച്ച് 4.15ന് അവസാനിക്കുന്നതാണ്. രണ്ട് വെള്ളിയാഴ്ചകളിലുളള ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 2 മണിക്കാരംഭിച്ച് 4.45ന് അവസാനിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





