30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
couples killed in wild elephant attack in Kannur

കണ്ണൂര്‍ ആറളം ഫാമില്‍ ദമ്പതികള്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടു. ആറളം ഫാമിലെ പുനരധിവാസ മേഖലയില്‍ പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്. ഞായര്‍ വൈകിട്ടാണ് സംഭവമുണ്ടായത്. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിന് സമീപത്തെ തോട്ടത്തില്‍ നിന്ന് കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ദമ്പതികളെ കാട്ടാനയാക്രമിച്ചത്. ആര്‍ആര്‍ടി സംഘം ഉള്‍പ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ആറു വര്‍ഷത്തിനിടെ 11 പേരാണ് ഇവിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

 

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement