01
Feb 2025
Mon
01 Feb 2025 Mon
P C George surrendered before Erattupetta court

മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ബിജെപി നേതാവ് പി സി ജോര്‍ജ് ഈരാറ്റുപേട്ട കോടതി മുമ്പാകെ കീഴടങ്ങി. പോലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നതിനിടെയായിരുന്നു പി സി ജോര്‍ജ് അഭിഭാഷകനൊപ്പം കോടതിയിലെത്തിയത്. ബിജെപി നേതാക്കളും ജോര്‍ജിനൊപ്പമുണ്ടായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് ജനം ചാനലിലൂടെ പി സി ജോര്‍ജ് മതവിദ്വേഷ പരാമര്‍ശം നടത്തിയതിനെതിരേ പരാതി നല്‍കിയത്.

കേസ് വൈകാതെ കോടതി പരിഗണിക്കും. പി സി ജോര്‍ജിനെ രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ ആവശ്യം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക