സുദാനില്‍ സൈനികവിമാനം തകര്‍ന്ന് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് മരിച്ചു. തലസ്ഥാനമായ ഖാര്‍ത്തൂമിന്റെ പ്രാന്തപ്രദേശത്താണ് വിമാനം തകര്‍ന്നുവീണതെന്ന് സൈന്യം അറിയിച്ചു. 49 പേര്‍ മരിച്ചെന്നാണ് വിവരം.ജനവാസമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. നിരവധി വീടുകള്‍ ഇതു മൂലം തകര്‍ന്നു. മരിച്ചവരില്‍ സിവിലിയന്മാരും ഉള്‍പ്പെടുന്നുണ്ട്.
|
വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിനു പിന്നാലെയാണ് വിമാനം തകര്‍ന്നുവീണത്. ഇതിനു പിന്നാലെ വിമാനത്തിന് തീ പിടിക്കുകയും ചെയ്തു. പരിക്കേറ്റ നിരവധി പേരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സാങ്കേതിക തകരാര്‍ ആണ് അപകടത്തിനു പിന്നിലെന്നാണ് വിവരം.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





