വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന് ശിവജി അടക്കം മൂന്ന് പേര് എംഡിഎംഎയുമായി പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര തിരുപുറത്താണ് സംഭവം. തൃശ്ശൂര്‍ സ്വദേശി ഫവാസ്, കഴക്കൂട്ടം സ്വദേശിനീ സൗമ്യ എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേര്‍. പൂവാര്‍ പോലീസാണ് മൂവരെയും കഴിഞ്ഞദിവസം രാത്രി അറസ്റ്റ് ചെയ്തത്.
|
ഇവരില്‍ നിന്ന് 110 മില്ലിഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ശിവജിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്ത് മൂവരെയും അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. എംഡിഎംഎ വലിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ഗ്ലാസ് ട്യൂബും പിടിച്ചിട്ടുണ്ട്. പോലിസ് പട്രോളിങ്ങിന് ഇടയില്‍ റോഡില്‍ സംശയാസ്പദമായി കാര്‍ കിടക്കുന്നത് കണ്ട് നടത്തിയ തിരച്ചിലാണ് എംഡിഎംഎ കണ്ടെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





