02
Feb 2025
Thu
02 Feb 2025 Thu
Ex MLA P Raju passed away

സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി രാജു അന്തരിച്ചു. 73 വയസ്സായിരുന്നു. 1991ലും 1996ലും വടക്കന്‍ പറവൂരില്‍ നിന്നാണ് പി രാജു നിയമസഭയിലെത്തിയത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായും രണ്ടു തവണ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ജനയുഗം കൊച്ചി യൂനിറ്റ് മാനേജരായും പി രാജു സേവനമനുഷ്ടിക്കുകയുണ്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക