21
Feb 2025
Thu
21 Feb 2025 Thu
ramadan with lulu

റിയാദ്: ഉപഭോക്താക്കള്‍ക്ക് അവശ്യവസ്തുക്കള്‍ മികച്ച വിലക്കുറവില്‍ ലഭ്യമാക്കി ലുലു റമദാന്‍ പ്രമോഷനുകള്‍ക്ക് തുടക്കമായി. ‘റമദാന്‍ വിത്ത് ലുലു’ (Ramadan with Lulu ) എന്ന് പേരിട്ടിരിക്കുന്ന കാമ്പയിനില്‍ ഗുണനിലവാരത്തില്‍ ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ, വീട്ടുസാധനങ്ങള്‍, ഫാഷന്‍ അക്‌സസറീസ്, ഇലക്ട്രോണിക്‌സ് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ എന്നിവയുള്‍പ്പടെ വിവിധവിഭാഗങ്ങളില്‍ മികച്ച ഓഫറുകളാണുള്ളത്. 6,000ല്‍പരം ഉല്‍പന്നങ്ങള്‍ക്ക് പകുതിവിലയില്‍ കൂടുതല്‍ കിഴിവുകളുള്ള എക്‌സ്‌ക്ലൂസീവ് പ്രമോഷനുകളാണ് ഒരുക്കിയിട്ടുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാന്‍ റെഡി ടു പ്രിപ്പെയര്‍ ഫുഡ്സ്, ഡെസര്‍ട്ടുകള്‍, ചീസുകള്‍, കോള്‍ഡ് കട്ട്സ്, കുട്ടികളുടെ പ്രത്യേക ഭക്ഷണവിഭവങ്ങള്‍ തുടങ്ങിയവക്കായി സ്പെഷ്യല്‍ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം, ഷുഗര്‍ ഫ്രീ ഉത്പന്നങ്ങളടക്കം ഉള്‍പ്പെടുത്തിയിട്ടുള്ള ‘ഹെല്‍ത്തി റമദാന്‍’ സ്‌പെഷ്യല്‍ പ്രമോഷനും ഒരുക്കിയിട്ടുണ്ട്.

പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാന്‍ 50 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയുള്ള ഗിഫ്റ്റ് കാര്‍ഡുകളും ലഭ്യമാക്കിയിട്ടുണ്ട്. അരി, എണ്ണ, പാല്‍പ്പൊടി, തേയില, പഞ്ചസാര, ജ്യൂസ് ഉല്‍പന്നം, പാസ്ത്ത, ഈത്തപ്പഴം, ധാന്യങ്ങള്‍, ചിക്കന്‍ സ്‌റ്റോക്ക് എന്നിവ അടങ്ങിയ 99 റിയാലിന്റെ റമദാന്‍ കിറ്റുകളും ലുലു ഒരുക്കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ ഡെലിവറിയും ലഭ്യമാണ്. സൗദി ഫുഡ് ബാങ്കിന്റെ പങ്കാളിത്തത്തോടെ 15 റിയാലിന്റെ ഗിഫ്റ്റ് പായ്ക്കും 99 റിയാലിന്റെ ഗ്രോസറി കിറ്റും ലഭ്യമാണ്.

വിശുദ്ധ മാസത്തില്‍, ഉപഭോക്താകള്‍ക്ക് ഏറ്റവും മികച്ച നിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും വിലവര്‍ധനവ് തടയാന്‍ പ്രൈസ് ലോക്ക് സംവിധാനം അടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് വ്യക്തമാക്കി.

ലുലുവിന്റെ ചാരിറ്റി ബോക്‌സുകള്‍ വാങ്ങി അര്‍ഹരായ ആളുകളിലേക്ക് എത്തിക്കാനും ഉപഭോക്താകള്‍ക്ക് അവസരമുണ്ട്. കൂടാതെ 99 റിയാലിന്റെ ചാരിറ്റി പ്രീ പായ്ക്ക്ഡ് ബോക്സും, ഇഫ്താര്‍ മീല്‍ ഗിഫ്റ്റ് കാര്‍ഡും ഒരുക്കിയിട്ടുണ്ട്.

സൗദി അറേബ്യയുടെ പ്രധാന ഫിനാന്‍ഷ്യല്‍ സിസ്റ്റം സൊല്യൂഷന്‍സ് പ്രൊവൈഡറായ ‘മനാഫിത്തു’മായും ലുലു ചാരിറ്റി സേവനങ്ങള്‍ക്കായി സഹകരിക്കുന്നുണ്ട്.