21
Feb 2025
Fri
21 Feb 2025 Fri
RIYADH METRO

റിയാദ്: റമദാനിലെ തിരക്ക് കണക്കിലെടുത്ത് റിയാദ് മെട്രോയുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി റിയാദ് ട്രാന്‍സ്പോര്‍ട്ട് അറിയിച്ചു.(Riyadh Metro timetable changes during Ramadan)  ഞായര്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ അര്‍ധ രാത്രി രണ്ടുവരെ എല്ലാ ലൈനുകളിലും മെട്രോ സര്‍വീസ് നടത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച രാവിലെ സര്‍വീസ് ഉണ്ടാകില്ല. പകരം ഉച്ചക്ക് രണ്ടുമുതല്‍ പുലര്‍ച്ചെ മൂന്നുവരെയാണ് സര്‍വീസ്. ശനിയാഴ്ച രാവിലെ 10 മുതല്‍ അര്‍ധരാത്രി രണ്ടുവരെയും വണ്ടികള്‍ ഓടും. മദാനില്‍ റിയാദ് ബസിന്റെ സമയക്രമം രാവിലെ 6.30 മുതല്‍ പുലര്‍ച്ചെ മൂന്നുവരെയാണ്.

കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി ഹറമൈന്‍

മക്കക്കും മദീനക്കുമിടയിലുള്ള യാത്രക്ക് വിദേശ തീര്‍ഥാടകര്‍ അടക്കമുള്ളവരില്‍ നിന്നുള്ള ആവശ്യം വര്‍ധിക്കുന്നത് കണക്കിലെടുത്ത് മക്ക, ജിദ്ദ, ജിദ്ദ എയര്‍പോര്‍ട്ട്, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയില്‍ വിശുദ്ധ റമദാനില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍. ഇത്തവണത്തെ റമദാനില്‍ 3,410 ട്രെയിന്‍ സര്‍വീസുകളാണ് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയില്‍ നടത്തുകയെന്ന് സൗദി അറേബ്യ റെയില്‍വെയ്സ് അറിയിച്ചു.

ഈ വര്‍ഷത്തെ റമദാനില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം 21 ശതമാനം ഉയര്‍ത്തിയിട്ടുണ്ട്. റമദാനിലെ ട്രെയിന്‍ സര്‍വീസുകളില്‍ ആകെ 16 ലക്ഷം സീറ്റുകള്‍ ലഭ്യമാകും. 18 ശതമാനം സീറ്റുകളാണ് വര്‍ധിപ്പിച്ചത്.

റമദാനിലെ ആദ്യ വാരത്തില്‍ മക്കക്കും മദീനക്കുമിടയില്‍ പ്രതിദിനം 100 സര്‍വീസുകള്‍ വീതമാണ് നടത്തുക. റമദാന്‍ പതിനാലോടെ പ്രതിദിന ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം 120 ആയി ഉയര്‍ത്തും.

തിരക്ക് വര്‍ധിക്കുന്ന ദിവസങ്ങളില്‍ സര്‍വീസുകളുടെ എണ്ണം 130 ആയി ഉയര്‍ത്തും. ആരാധനാ കര്‍മങ്ങള്‍ പ്രയാസരഹിതമായി നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കി നമസ്‌കാര സമയങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ ട്രെയിന്‍ സര്‍വീസുകളുടെ സമയക്രമം ക്രമീകരിച്ചിട്ടുണ്ട്.

ലോകത്തെ ഏറ്റവും വേഗത കൂടിയ പത്തു ട്രെയിന്‍ സര്‍വീസുകളില്‍ ഒന്നാണ് ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ്.

മക്കയില്‍ നിന്ന് മദീനയിലേക്ക് 453 കിലോമീറ്റര്‍ നീളമുള്ള റെയില്‍പാതയില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ സഞ്ചരിക്കുന്നത്.