കോഴിക്കോട്: കോഴിക്കോട് ഒരു നവവധുവിനെ കൂടി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണന്‍ (24) ആണ് മരിച്ചത്. കിടപ്പുമുറിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
|
ഇന്നലെ രാത്രി എട്ടോടെയാണ് ഭര്‍ത്താവ് പയ്യോളി സ്വദേശി ഷാനിന്റെ വീട്ടിലെ കിടപ്പുമുറിയോട് അറ്റാച്ച് ചെയ്ത കുളിമുറിയില്‍ ആണ് ആര്‍ദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാന്‍ പോയ ആര്‍ദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ചപ്പോള്‍ കുളിമുറിയിലെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്.
കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഈ ഫെബ്രുവരി രണ്ടിനായിരുന്നു ഷാനിന്റെയും ആര്‍ദ്രയുടേയും വിവാഹം. മറ്റന്നാല്‍ (മാര്‍ച്ച് 3) ഷാന്‍ വിദേശത്തേക്ക് പോകാനിരിക്കെയാണ് സംഭവം. എന്തെങ്കിലും പ്രശ്‌നം ഉള്ളതായി അറിയില്ലെന്ന് ആര്‍ദ്രയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും യുവതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് വലിയപറമ്പ് പടന്നക്കടപ്പുറത്തെ ബീച്ചാരക്കടവ് കളത്തില്‍ പുരയില്‍ വീട്ടില്‍ സുനില്‍ഗീത ദമ്പതിമാരുടെ മകള്‍ നിഖിത (20)യെ കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ആന്തൂര്‍ നഗരസഭയില്‍ നണിച്ചേരിയിലെ വൈശാഖിന്റെ ഭാര്യയാണ്. തളിപ്പറവിലെ സ്വകാര്യ നഴ്‌സിങ് കോളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സിന് പഠിക്കുകയാണ്.
Newlyweds hang themselves at in-laws’ house in Kozhikode again





