03
Mar 2025
Sat
03 Mar 2025 Sat
Excise officers hacks by illicit liquor makers

തിരുവനന്തപുരം വെള്ളനാട്ട് കോഴി ഫാമില്‍ വാറ്റ് നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വാറ്റു സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് വെട്ടേറ്റത്. മറ്റൊരു ഉദ്യോഗസ്ഥന് മര്‍ദ്ദനമേറ്റു. ഉദ്യോഗസ്ഥരെ ആക്രമിച്ച കോഴി ഫാം ഉടമ വാമദേവനെയും കൂട്ടാളി മനോഹരനെയും എക്‌സൈസ് പിടികൂടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എക്‌സൈസ് ഉദ്യോഗസ്ഥരായ ജിഷ്ണു, ശ്രീകാന്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗോകുല്‍ എന്ന ഉദ്യോഗസ്ഥനാണ് മര്‍ദ്ദനമേറ്റത്. മൂവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളനാട്ട് മിത്രാ നികേതന് സമീപമുള്ള കോഴി ഫാമില്‍ വാറ്റ് ചാരം വില്‍ക്കുന്നുവെന്ന ആര്യനാട് എക്‌സൈസ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോഴി ഫാമിലെ വാട്ടര്‍ ടാങ്കില്‍ സൂക്ഷിച്ചിരുന്ന പത്തു ലിറ്റര്‍ ചാരായം എക്‌സൈസ് സംഘം പിടികൂടി. പ്രതികള്‍ നേരത്തെയും അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് എക്‌സൈസ് അറിയിച്ചു.

ALSO READ: റെയ്ഡിനെത്തിയ വീട്ടില്‍ നിന്ന് സ്വര്‍ണവും ഫോണും മോഷ്ടിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക