കൊല്ലം: കൊവിഡ് കാലം വലിയ നിയന്ത്രണങ്ങളുടെ കാലം കൂടിയായിരുന്നു. അറിഞ്ഞും അറിയാതെയും കോവിഡ് നിയമങ്ങള്‍ ലംഘിച്ചവര്‍ ലക്ഷക്കണക്കിനുണ്ട്. (POLICE ACTION AGAINST COVID LAW VIOLATION ) പലരും മറന്നുപോയ ആ കെട്ടകാലം ഓര്‍മിപ്പിച്ചു കൊണ്ട് അധികൃതരുടെ പക പണിവന്നു തുടങ്ങിയിട്ടുണ്ട്.
|
കൊവിഡ് നിയമം ലംഘിച്ചവര്‍ക്കെതിരെ പൊലീസിന്റെ നടപടി തുടങ്ങിയതായാണ് ഏറ്റവും പുതിയ വാര്‍ത്ത. ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചതിനാണ് ഇപ്പോള്‍ പലര്‍ക്കും സമന്‍സ് വന്നിരിക്കുന്നത്.
കോടതിയില്‍ ഹാജരാകാനാവശ്യപ്പെട്ടാണ് പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നാല് വര്‍ഷം മുന്‍പുള്ള കേസുകള്‍ക്കാണ് പലര്‍ക്കും സമന്‍സ് വന്നിട്ടുളളത്.
കൊവിഡ് കാലത്ത് ലോക്ഡൗണ്‍ നിയമം ലംഘിച്ച് മീന്‍ വാങ്ങാന്‍ പോയ കൊല്ലം സ്വദേശിക്ക് ഇരവിപുരം പൊലീസ് ആണ് സമന്‍സ് അയച്ചത്. ലോക്ഡൗണ്‍ നിയമം ലംഘിച്ചതിനാല്‍ അദാലത്തില്‍ പങ്കെടുത്ത് പിഴ അടയ്ക്കണമെന്ന് പൊലീസ് സമന്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രോഗ വ്യാപനം നടത്തുന്നു, കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കൊവിഡ് കാലത്ത് കേസ് എടുത്തിരുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. 12 ലക്ഷം ആളുകള്‍ക്കെതിരെയാണ് ലോക്ക് ഡൗണ്‍ കാലത്ത് പൊലീസ് കേസ് എടുത്തിരുന്നത്.


