പുളിക്കല്‍(മലപ്പുറം): കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും കെഎന്‍എം മര്‍കസുദ്ദഅവ സംസ്ഥാന അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാനും മുതിര്‍ന്ന മുജാഹിദ് നേതാവുമായ പുളിക്കല്‍ കെ.അബൂബക്കര്‍ മൗലവി (86) അന്തരിച്ചു. ദീര്‍ഘകാലം പുളിക്കന്‍ വലിയപറമ്പ് സലഫി മസ്ജിദിലെ ഖത്തീബായിരുന്നു. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാള്‍ കൂടിയായ കെ അബൂബക്കര്‍ മൗലവി
കൊട്ടപ്പുറം, മേലങ്ങാടി സ്‌കൂളുകളിലെ അധ്യാപകനായിരുന്നു.
|
കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ്, ശരീഅ കോളജ് സെക്രട്ടറി, സിഐഇആര്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പുളിക്കന്‍ വലിയപറമ്പ് സലഫി പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഭാര്യ: ആസിയ തുറക്കല്‍. മക്കള്‍: ഉമ്മു സല്‍മ കരുവാക്കല്ല്, മുഹമദ് ബഷീര്‍ മദനി (വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളജ് അധ്യാപകര്‍), ഖദീജ പുളിക്കല്‍, ഹബീബു റഹ്‌മാന്‍ (ബിസിനസ് ), വഹീദ തുറക്കല്‍, ശഫീഖ പുളിക്കല്‍, സഈദ് പുളിക്കല്‍, ഹസീന കുനിയില്‍. മരുമക്കള്‍: പരേതനായ മുഹമ്മദ് നടുക്കര, പി.ടി. അബ്ദുല്‍ ഗഫൂര്‍ (പുളിക്കല്‍), ഫാത്തിമ പുളിക്കല്‍, ശമീന കടലുണ്ടി, ബുഷ്‌റ കല്ലര്‍ട്ടിക്കല്‍, ബഷീര്‍ തുറക്കല്‍, പി.എന്‍.അബ്ദുല്‍ മുനീര്‍ ആന്തിയൂര്‍ക്കുന്ന്, മഹബൂബ് കുനിയില്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





