30
Mar 2025
Tue
30 Mar 2025 Tue
another accused arrested over Shahabaz murder

കോഴിക്കോട് താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഷഹബാസ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍.
ഷഹബാസിനെ ആക്രമിക്കുന്നതില്‍ നേരിട്ട് പങ്കെടുത്ത താമരശേരി സ്വദേശിയാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായ വിദ്യാര്‍ഥികളുടെ എണ്ണം ആറായി ഉയര്‍ന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാര്‍ഥിയെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കും. കേസില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിനിടെയാണ് പുതിയ അറസ്റ്റ്. ആക്രമണ സമയത്ത് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരെയും ഇവരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരുന്നവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം.

നേരത്തേ പിടിയിലായ അഞ്ച് വിദ്യാര്‍ഥികളെയും മറ്റൊരു പരീക്ഷാകേന്ദ്രമൊരുക്കി എസ്എസ്എല്‍സി പരീക്ഷ എഴുതിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. താമരശ്ശേരിയില്‍ പരീക്ഷ എഴുതിക്കുന്നതിലെ സുരക്ഷാഭീഷണി പോലീസ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നായിരുന്നു നടപടി. അക്രമിസംഘം നഞ്ചക്ക് ഉപയോഗിച്ച് ഷഹബാസിന്റെ തലയ്ക്കടിക്കുകയും അടിയേറ്റി കുട്ടിയുടെ തലയോട്ടി തകരുകയും ച്യെതിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്.

ALSO READ: ഷഹബാസ് കൊലക്കേസ് പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക