21
Mar 2025
Thu
21 Mar 2025 Thu
sdpi local body election result

എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയുടെ അറസ്റ്റിനു പിന്നാലെ പാർട്ടിയുടെ രാജ്യത്തുടനീളമുള്ള ഓഫിസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി)റെയ്ഡ്. ഡൽഹിയിലെ ദേശീയ ആസ്ഥാനത്തും തിരുവനന്തപുരം പാളയത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫിസിലും മലപ്പുറത്തെ ഓഫിസിലും ബെംഗളുരു, നന്ദ്യാൽ, താനെ, ചെന്നൈ, ജാർഖണ്ഡിലെ പാകുർ, കൊൽക്കത്ത, ലഖ്‌നൗ, ജയ്‌പുർ, ആന്ധ്ര എന്നിവിടങ്ങളിലുമായാണ് റെയ്ഡ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ(പിഎംഎല്‍എ) പ്രകാരമാണ് ഇഡി എം കെ ഫൈസിയെ അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ നിന്ന് വരും വഴി ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ഫൈസിയെ അറസ്റ്റ് ചെയ്തത്. ഇഡി നോട്ടീസ് നല്‍കിയത് അനുസരിച്ച് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ വരുമ്പോഴാണ് ഫൈസിയെ അറസ്റ്റ് ചെയ്തതെന്ന് എസ്ഡിപിഐ വൃത്തങ്ങള്‍ അറിയിച്ചു.

എസ്‌ഡി‌പിഐയുടെ നയരൂപീകരണം, തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം, പ്രവർത്തന ഫണ്ട് എന്നിവയടക്കം എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് പിഎഫ്ഐ ആണെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കുന്നു. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചത് പിഎഫ്ഐ ആണ്. ഗൾഫിൽ നിന്നടക്കം നിയമ വിരുദ്ധമായി പണം എത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവർത്തനവും നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പണം സ്വീകരിച്ചുവെന്നും എം കെ ഫൈസിയുടെ അറിവോടെയാണ് ഇടപാടുകൾ നടന്നതെന്നുമാണ് ഇഡി ആരോപണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക