30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
MOST POLLUTED CITIES

ന്യൂഡല്‍ഹി: ലോകത്ത് വായു മലിനീകരണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 20 നഗരങ്ങളില്‍ പതിമൂന്നും ഇന്ത്യയില്‍. (India has 6 of world’s 9 most polluted cities) ഏറ്റവും വായുമലിനീകരണം നിറഞ്ഞ 10 നഗരങ്ങളില്‍ ആറെണ്ണവും ഇന്ത്യയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരം ഡല്‍ഹിയാണെന്നും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ടില്‍ പറയുന്നു.

അസമിലെ ബൈര്‍ണിഹത്താണ് ലോകത്തിലെ വായുമലിനീകരണ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഡല്‍ഹി, മുള്ളന്‍പൂര്‍ (പഞ്ചാബ്), ഫരീദാബാദ്, ലോണി, ന്യൂഡല്‍ഹി, ഗുരുഗ്രാം, ഗംഗാനഗര്‍, ഗ്രേറ്റര്‍ നോയിഡ, ഭിവാദി, മുസാഫര്‍നഗര്‍, ഹനുമാന്‍ഗഡ്, നോയിഡ എന്നിവയാണ് പട്ടികയിലെ ആദ്യത്തെ 20 ല്‍ പെട്ട മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍.

ALSO READ: സംഭലില്‍ മുതിര്‍ന്ന ബിജെപി നേതാവിനെ വിഷംകുത്തിവച്ച് കൊന്നു

2024 ല്‍ ലോകത്തിലെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. 2023 ല്‍ ഇന്ത്യ മൂന്നാമതായിരുന്നു. 2024 ല്‍ ഇന്ത്യയിലെ മലിനീകരണം നേരിയ തോതില്‍ കുറഞ്ഞതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

2023 ല്‍ ഒരു ക്യൂബിക് മീറ്ററിന് 54.4 മൈക്രോഗ്രാം ഇന്ത്യയിലെ മലിനീകരണ തോത്. 2024 ല്‍ ഇത് ഒരു ക്യൂബിക് മീറ്ററിന് ശരാശരി 50.6 മൈക്രോഗ്രാം ആണ്. എന്നാല്‍, രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ മലിനീകരണ തോതില്‍ വലിയ മാറ്റമുണ്ടായിട്ടില്ലെന്നും റിപോര്‍ട്ടിലുണ്ട്.

ഇന്ത്യയില്‍ വായുമലിനീകരണം ഗുരുതര ആരോഗ്യഭീഷണിയായി തുടരുകയാണെന്ന് വിവിധ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement