22
Mar 2025
Tue
22 Mar 2025 Tue
couples and two children committed suicide

ദമ്പതികളും രണ്ടും മക്കളും വീട്ടില്‍ മരിച്ച നിലയില്‍. മൃതദേഹങ്ങള്‍ക്കു സമീപത്തു നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ഹൈദരാബാദിലെ ഹബ്‌സിഗുഡയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കൊത്ത ചന്ദ്രശേഖര്‍ റെഡ്ഡി(44), ഭാര്യ കവിത(35), മക്കളായ ശ്രിത റെഡ്ഡി(13), വിശ്വന്ത് റെഡ്ഡി(10)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വകാര്യ കോളജിലെ അധ്യാപകനായിരുന്ന കൊത്ത റെഡ്ഡിക്ക് 2023 മുതല്‍ തൊഴില്‍ നഷ്ടമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദീര്‍ഘനാളായ ജോലിയില്ലാത്തതും ആരോഗ്യ പ്രശ്‌നങ്ങളും കാരണം കുടുംബം സാമ്പത്തിക ബുദ്ധിമിട്ടിലായിരുന്നുവെന്നും ഇതിനാല്‍ മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് വീട്ടില്‍ നിന്ന് കണ്ടെടുത്ത കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

കൊത്ത ചന്ദ്രശേഖര്‍ റെഡ്ഡിയുടെ കുടുംബത്തെ തങ്ങള്‍ നാലു സഹോദരങ്ങളാണ് ഇതുവരെയും കുടുബത്തെ സാമ്പത്തികമായി സഹായിച്ചുവന്നിരുന്നതെന്ന് ജ്യേഷ്ഠനായ കൊത്ത ഉപേന്ദര്‍ റെഡ്ഡി പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക