24
Mar 2025
Fri
24 Mar 2025 Fri
PALAKKAD MURDER

പാലക്കാട് അഞ്ചുമൂര്‍ത്തിമംഗലത്ത് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. (Palakkad youth stabbed to death by friend for not returning Rs 5000 borrowed)  അഞ്ചുമൂര്‍ത്തി മംഗലം സ്വദേശി മനു (24) ആണ് മരിച്ചത്. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ അഞ്ചുമൂര്‍ത്തിമംഗലം സ്വദേശി വിഷ്ണുവിനെ പാലക്കാട് വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വ്യാഴാഴ്ച അര്‍ധരാത്രിയാണ് കൊലപാതകം നടന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മനുവിന് 5000 രൂപ വിഷ്ണു കടം നല്‍കിയിരുന്നു. തിരിച്ചുചോദിച്ചപ്പോള്‍ കൊടുത്തില്ല.

ALSO READ: ഇത് ഹോസ്റ്റലോ അതോ കഞ്ചാവ് ഗോഡൗണോ? കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്ന് പിടികൂടിയത് 10 കിലോ കഞ്ചാവ്

ഇന്നലെ രാത്രി മനു വിഷ്ണുവിനെ വിളിച്ച് താന്‍ പണം തരാമെന്നും വീടിന് സമീപമുള്ള പ്രദേശത്തേക്ക് വരണമെന്നും പറഞ്ഞു. വിഷ്ണു എത്തിയതും മനു ആക്രമിക്കുകയായിരുന്നു. ഇതിനിടയില്‍ വിഷ്ണു കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ വിഷ്ണുവിനെ തടഞ്ഞുനിര്‍ത്തി പൊലീസില്‍ ഏല്‍പ്പിച്ചു. മനുവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മനുവിന്റെ മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.