വീട്ടുകാര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് വീടിന്റെ വാതില്‍ പൊളിച്ചുകയറി 30 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ടുലക്ഷംരൂപയും കവര്‍ന്നു. കോഴിക്കോട് കടലുണ്ടി മണ്ണൂര്‍ വടക്കുമ്പാട് കിഴക്കേകോണത്ത് ഉമ്മര്‍കോയയുടെ വീട്ടിലാണ് മോഷണം.
|
ഉമ്മര്‍കോയയും കുടുംബവും പുല്ലിപ്പറമ്പിലെ മകളുടെ വീട്ടില്‍ വ്യാഴം വൈകീട്ട് നോമ്പുതുറക്കാന്‍ പോയതായിരുന്നു. വെള്ളി രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുന്‍വാതിലിന്റെ പൂട്ട് പൊളിച്ചത് കാണുന്നത്.
വിവരമറിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫറോഖ് ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തി പരിശോധന നടത്തി. വീട്ടുകാരെ അറിയാവുന്ന ആരോ ആണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





