24
Mar 2025
Sat
24 Mar 2025 Sat
class 10 boy found dead in Attingal

തിരുവനന്തപുരം ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ വലിയകുന്ന് സ്വദേശി കണ്ണന്റെ മകന്‍ അമ്പാടി(15) ആണ് മരിച്ചത്. കിടപ്പ് മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് സംഭവം. ബിരുദവിദ്യാര്‍ഥിനിയായ സഹോദരി മുറിയില്‍ നോക്കുമ്പോഴാണ് അമ്പാടിയുടെ മൃതദേഹം കാണുന്നത്. പോലീസ് എത്തി പരിശോധന നടത്തി. അമ്പാടിയുടെ ഫോണ്‍ പരിശോധനയ്ക്കായി കൊണ്ടുപോയി.