കൊല്ലം ആയൂരില്‍ പതിമൂന്നുകാരന്‍ പാറക്കുളത്തില്‍ മുങ്ങി മരിച്ചു. റോഡുവിള വിപി ഹൗസില്‍ നവാസിന്റെ മകന്‍ മുഹ്‌സിനാണ് മരിച്ചത്. കൂട്ടുകാരുമൊത്ത് പാറക്കുളത്തില്‍ കുളിക്കുന്നതിനിടെയാണ് മുഹ്‌സിന്‍ മുങ്ങിപ്പോയത്. ചൊവ്വ വൈകിട്ട് നാലോടെയാണ് സംഭവം. ഉടന്‍ പുറത്തെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
|
കുട്ടികള്‍ കയറി പാറക്കുളത്തിലേക്കു പോവുന്നത് ക്രഷറിലെ ജീവനക്കാര്‍ കണ്ടിരുന്നില്ല. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചെറിയവെളിനല്ലൂര്‍ കെപിഎംഎച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹ്‌സിന്‍.ഇന്നത്തെ പരീക്ഷ കഴിഞ്ഞെത്തിയ ശേഷമായിരുന്നു മുഹ്സിനും കൂട്ടുകാരും പാറക്കുളത്തിലെത്തിയത്.
ALSO READ: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





