24
Mar 2025
Wed
24 Mar 2025 Wed
youths clashed over same colour shirt in Calicut

കോഴിക്കോട്ട് ഒരേ കളര്‍ ഷര്‍ട്ട് വാങ്ങിയതിനെ ചൊല്ലി യുവാക്കള്‍ ഏറ്റുമുട്ടി. നാദാപുരം കല്ലാച്ചിയില്‍ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച രാത്രി തുണിക്കടയിലെത്തിയ രണ്ട് യുവാക്കളും ഒരേ കളറിലുള്ള ഷര്‍ട്ടാണ് വാങ്ങിയത്. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുകയും കൈയാങ്കളിയിലെത്തുകയും ചെയ്തു. വിവരമറിഞ്ഞ് കൂടുതല്‍ ആളുകളെത്തിയതോടെ സംഘര്‍ഷം കടയ്ക്കുപുറത്തേക്കും വ്യാപിച്ചു.

വിവരമറിഞ്ഞ് നാദാപുരം പോലീസും സ്ഥലത്തെത്തി. ഇതോടെ യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. ഇരു സംഘങ്ങളും തമ്മില്‍ മുമ്പുണ്ടായിരുന്ന വഴക്കിന്റെ തുടര്‍ച്ചയായാണ് തുണിക്കടയില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.