30
Mar 2025
Wed
30 Mar 2025 Wed
Malappuram native expat dies in Makkah who recently married

നിക്കാഹ് കഴിഞ്ഞ് നാട്ടില്‍ നിന്ന് മക്കയിലെ ജോലിസ്ഥലത്തെത്തിയ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി ഒട്ടുപാറക്കല്‍ ഒപി അഷ്‌റഫ് ഹാജി-സാനിറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജുമാന്‍(24) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്ന് മാസം മുമ്പാണ് ജുമാന്റെ നിക്കാഹ് കഴിഞ്ഞത്. തുടര്‍ന്ന് സൗദിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. രണ്ട് മാസത്തിനുശേഷം നാട്ടില്‍ പോകാന്‍ തീരുമാനിച്ചിരിക്കെയാണ് മരണം. നാല് വര്‍ഷമായി സൗദി പ്രവാസിയാണ്. മക്ക ഹറമിന് സമീപം അല്‍ മാക് കമ്പനി ജീവനക്കാരനായിരുന്നു.

ചൊവ്വാഴ്ച ഉംറ നിര്‍വഹിച്ച ശേഷം മുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: മുന്ന ഷെറിന്‍. മൂന്ന് സഹോദരങ്ങളുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ALSO READ: നിക്കാഹ് കഴിഞ്ഞതിന്റെ പിറ്റേദിവസം യുവാവ് വാഹനാപകടത്തിൽ മരിച്ചു