01
Mar 2025
Sat
01 Mar 2025 Sat
al ain home fire

അബൂദബി: അല്‍ഐനില്‍ വീടിന് തീപ്പിടിച്ച് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ആറ് വയസിനും 13 വയസിനും ഇടയില്‍ പ്രായമുള്ള സ്വദേശി കുട്ടികളാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തായിബ് സഈദ് മുഹമ്മദ് അല്‍ കഅബി (13), സാലിം ഗരീബി മുഹമ്മദ് അല്‍ കഅബി (10), ഹാരിബ് (6) എന്നിവരാണ് മരിച്ചത്. പൂകശ്വസിച്ച് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം.

കുട്ടികളുടെ മുത്തശ്ശന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണു കരുതുന്നത്. കുട്ടികള്‍ ഉറങ്ങി കിടക്കുന്ന സമയത്തായിരുന്നു സംഭവം.

തീപ്പിടിത്തത്തെ തുടര്‍ന്ന കനത്ത പുക ഉയരുകയും കുട്ടികള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകുമായിരുന്നു. ഉടന്‍ തന്നെ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചു.

കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മുത്തശ്ശന് തീപ്പൊള്ളലേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.