26
Mar 2025
Sun
26 Mar 2025 Sun
man and woman arrested over chain snatching attempt

കാറിലെത്തി കാല്‍നടയാത്രികയായ വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞു മാല കവരാനുള്ള നീക്കം പാളിയതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ച യുവാവും യുവതിയും അറസ്റ്റില്‍. കൊല്ലം, മയ്യനാട് സ്വദേശി സാലു (26), പുള്ളിക്കട വടക്കുംഭാഗം സ്വദേശിനി ലക്ഷ്മി (26) എന്നിവരാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം രാവിലെ അവനവഞ്ചേരി പോയിന്റ് മുക്കിലായിരുന്നു സംഭവം. അവനവഞ്ചേരി സ്വദേശി മോളിയുടെ മാലയാണ് പ്രതികള്‍ കവരാന്‍ ശ്രമിച്ചത്. മാര്‍ക്കറ്റില്‍ പോയി മടങ്ങുകയായിരുന്ന മോളിയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന കാര്‍ നിര്‍ത്തിയ സംഘം കണ്ണില്‍ മുളകുപൊടിയെറിയുകയായിരുന്നു.

എന്നാല്‍ മുളകുപൊടി എറിയുന്നതിനിടെ ലക്ഷ്മിയുടെ മുഖത്തേക്കും ഇതു വീണതോടെ പ്രതികള്‍ വാഹനത്തില്‍ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറ്റിങ്ങല്‍ പോലീസ് പ്രതികളെ പിടികൂടിയത്. സാലുവിനെതിരെ കൊട്ടിയം സ്റ്റേഷനില്‍ ക്രിമിനല്‍ കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.