ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് നാലാമത്തെ കുഞ്ഞ് പിറന്നു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ശൈഖ് ഹംദാന്‍ മകള്‍ പിറന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ഹിന്ദ് ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഒട്ടകങ്ങളുടെ കൂട്ടമെന്ന് പേരിന്റെ അര്‍ഥം. സമ്പത്ത് അല്ലെങ്കില്‍ അനുഗ്രഹം എന്നിങ്ങനെ അര്‍ഥമുള്ള ഹിന്‍ത് എന്ന പുരാതന അറബിക് പദത്തില്‍ നിന്ന് ഉരുത്തിരുഞ്ഞ പേരാണ് ഹിന്ദ്.
|
ശൈഖ് ഹംദാന്റെ മാതാവ് ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമാ ആല്‍ മക്തൂമിന്റെ ബഹുമാനാര്‍ഥമാണ് കുഞ്ഞിന് ഹിന്ദ് എന്ന് പേരിട്ടിരിക്കുന്നത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ശൈഖ് ഹംദാനുള്ളത്. 2021ലാണ് അദ്ദേഹത്തിന് ഇരട്ട കുട്ടികള്‍ ജനിച്ചത്. ആണ്‍കുട്ടിയുടെ പേര് റാഷിദ് എന്നും പെണ്‍കുട്ടിയുടേത് ശൈഖ് എന്നുമാണ്. 2023ല്‍ ജനിച്ച മകന്റെ പേര് മുഹമ്മദ് എന്നാണ്.





