25
Mar 2025
Mon
25 Mar 2025 Mon
Thiruvananthapuram airport IB officer found dead

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബു ഉദ്യോഗസ്ഥ മരിച്ച നിലയില്‍. പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പാണ് മേഘ ഇവിടെ ജോലിയില്‍ പ്രവേശിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍നിന്ന് ഇറങ്ങിയ മേഘയെ പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ റെയില്‍ പാളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. എന്താണ് മരണ കാരണമെന്നു വ്യക്തമല്ല. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.