31
Mar 2025
Wed
31 Mar 2025 Wed
even fifty Hindus would not feel safe among a hundred Muslims says Yogi Adityanath

100 ഹിന്ദുക്കള്‍ക്കിടയില്‍ ജീവിക്കുന്ന ഒരു മുസ് ലിം കുടുംബത്തിന് സുരക്ഷിതാവസ്ഥ അനുഭവപ്പെടുമെന്നും എന്നാല്‍ 100 മുസ് ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദു കുടുംബങ്ങള്‍ ജീവിക്കുന്നുണ്ടെങ്കില്‍ പോലും അവര്‍ സുരക്ഷിതരല്ലെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 100 ഹിന്ദുക്കള്‍ക്കിടയില്‍ ജീവിക്കുന്ന ഒരു മുസ് ലിം കുടുംബത്തിന് അവരുടെ മതപരമായ എല്ലാ ആചാരങ്ങളും ചെയ്യുന്നതിന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ 100 മുസ് ലിംകള്‍ക്കിടയില്‍ താമസിക്കുന്ന 50 ഹിന്ദുക്കള്‍ സുരക്ഷിതരല്ല. ബംഗ്ലാദേശ് ആണ് ഇതിനുദാഹരണം. ഇതിനു മുമ്പ് പാകിസ്താന്‍ ആയിരുന്നു ഉദാഹരണമായി ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നതെന്നും ആദിത്യ നാഥ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തര്‍പ്രദേശില്‍ മുസ് ലിംകള്‍ സുരക്ഷിതരാണ്. ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ മുസ് ലിംകളും സുരക്ഷിതരായിരിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. 2017നു മുമ്പ് യുപിയില്‍ കലാപങ്ങള്‍ നടന്നു. ഹിന്ദുക്കളുടെ കടകള്‍ കത്തിയാല്‍ മുസ് ലിംകളുടെ കടകളും കത്തുമായിരുന്നു. 2017നു ശേഷം കലാപങ്ങള്‍ അവസാനിച്ചു. ഇപ്പോള്‍ ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ മുസ് ലിംകളും സുരക്ഷിതരായിരിക്കുമെന്നും ആദിത്യനാഥ് വ്യക്തമാക്കി.

ALSO READ: മദനി മസ്ജിദ് പൊളിച്ചതിനെതിരേ സുപ്രിംകോടതി; ഇനിയൊരു ഉത്തരവ് വരെ മസ്ജിദ് തൊടരുതെന്ന് യുപി സര്‍ക്കാരിന് താക്കീത്

മുസ് ലിംകള്‍ അപകടത്തില്‍ അല്ലെന്നും എന്നാല്‍ അസദുദ്ദീന്‍ ഉവൈസിയെ പോലുള്ള വോട്ട് ബാങ്ക് രാഷ്ട്രീയ നേതാക്കള്‍ തീര്‍ച്ചയായും അപകടത്തിലാണെന്നും ആദിത്യ നാഥ് പറഞ്ഞു. 1947ന് മുമ്പ് പാകിസ്താനും ബംഗ്ലാദേശും ഇന്ത്യയുടെ ഭാഗമായിരുന്നു. നമുക്കെങ്ങനെയാണ് സത്യം മറക്കാനാവുക. പാകിസ്താനില്‍ ഹിംഗ്ലജ് മാതാ ക്ഷേത്രമുണ്ടോ? ബംഗ്ലാദേശില്‍ മാതാ ധാകേശ്വരി ക്ഷേത്രമുണ്ടോ എന്നും ആദിത്യനാഥ് ചോദിച്ചു.

ക്ഷേത്രങ്ങള്‍ക്കു മുകളില്‍ പള്ളി പണിയുന്നത് ഇസ് ലാമിക തത്വങ്ങള്‍ക്ക് എതിരാണെന്നും സംഭവലില്‍ ഉള്ള പഴയ ക്ഷേത്രങ്ങളൊക്കെ സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. സംഭലില്‍ 64 തീര്‍ഥാടക കേന്ദ്രങ്ങളുണ്ടെന്നും ഇതില്‍ 54 എണ്ണമാണ് കണ്ടെത്തിയിട്ടുണ്ടെന്നും ശേഷിക്കുന്നവ കൂടി കണ്ടെത്തുമെന്നും സംഭലില്‍ എന്തു സംഭവിച്ചുവെന്നു തങ്ങള്‍ ലോകത്തോടു പറയുന്നുമെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

ALSO READ: രണ്ട് ഇമാമുരെ കൊലപ്പെടുത്തി; മുസ്ലിം ചെറുപ്പക്കാരെ തല്ലിക്കൊന്നു; വീടുകള്‍ തകര്‍ത്തു; യുപിയില്‍ നടക്കുന്നത് തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ പ്രതികാരമാണോയെന്ന് ഉവൈസി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക