30
Jun 2024
Fri
30 Jun 2024 Fri
Asaduddon Owaisi - attack on muslims in up

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് സംഘപരിവാര്‍ മുസ്ലിംകളോട് പക വീട്ടുകയാണെന്ന് ഓള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. ( Is sangh parivar taking revenge? Asaduddin uwaisi questions attack against muslims ) തിരഞ്ഞെടുപ്പിന് ശേഷം ഉത്തര്‍പ്രദേശിലും സമീപ സംസ്ഥാനങ്ങളിലും മുസ്ലിംകള്‍ക്കെതിരായ സംഘപരിവാര അതിക്രമങ്ങള്‍ വര്‍ധിച്ചവരുന്നത് ചൂണ്ടിക്കാട്ടിയാണ് ഉവൈസിയുടെ പരാമര്‍ശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഉത്തര്‍പ്രദേശില്‍ രണ്ട് മൗലാനമാര്‍ കൊല്ലപ്പെട്ടു, അക്ബര്‍നഗറില്‍ മുസ്ലിം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു, ഛത്തീസ്ഗഡില്‍ രണ്ട് മുസ്ലിംകളെ തല്ലിക്കൊന്നു. സംഘപരിവാര്‍ മുസ്ലിങ്ങളോട് പ്രതികാരം ചെയ്യുകയാണോ? ,’ ഉവൈസി ചോദിച്ചു.


ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 11 ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെയും ഷംലിയിലെയും രണ്ട് പള്ളികളിലെ ഇമാമുമാര്‍ കൊല്ലപ്പെട്ട സംഭവത്തെ മുന്‍ നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മൊറാദാബാദ് ജില്ലയിലെ ബെന്‍സിയ ഗ്രാമത്തിലാണ് പള്ളിയില്‍ ജോലി ചെയ്യുന്ന വ്യക്തിയെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. നിസ്‌കാരത്തിന് എത്താത്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഷംലിയിലെ മുസ്ലിം പണ്ഡിതന്റെ മൃതദേഹം കഴുത്തറുത്ത നിലയിലായിരുന്നു കണ്ടെത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും പ്രതീക്ഷ പുലര്‍ത്തിയ ഉത്തര്‍പ്രദേശില്‍ അവര്‍ക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. മുസ്ലിംകളുടെ പിന്തുണയോടെ നിരവധി മണ്ഡലങ്ങളില്‍ ഇന്ത്യ മുന്നണി ജയിച്ചു. അയോധ്യയിലെ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് സീറ്റും ബി.ജെ.പിക്ക് നഷ്ടമായി. മുസ്ലിംകള്‍ ഒറ്റക്കെട്ടായി ഇന്ത്യ മുന്നണിയെ പിന്തുണച്ചതിനാല്‍ രാജ്യത്തൊട്ടാകെ എന്‍ഡിഎയുടെ സീറ്റുകള്‍ വലിയ തോതില്‍ കുറയുകയും ചെയ്തു.

തോല്‍വിയിലുണ്ടായ നിരാശയില്‍ മുസ്ലിംകള്‍ക്കെതിരേ പ്രതികാരം ചെയ്യുകയാണ് സംഘപരിവാരമെന്നാണ് ഉവൈസിയുടെ വിമര്‍ശനം.