02
Mar 2025
Fri
02 Mar 2025 Fri
MBBS student committed suicide in Thrissur Jubilee mission medical college

കിളിമാനൂര്‍: മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ തടിക്കഷ്ണം ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുത്തി. (Drunk young man beats friend to death ) കിളിമാനൂര്‍ കാട്ടുമ്പുറം പന്തടിക്കളം ആര്യ ഭവനില്‍ ഉണ്ണിയുടെ മകന്‍ അഭിലാഷ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് പന്തടിക്കളം മണ്ണടിയില്‍ അരുണിനെ (39) കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. തടിപ്പണിക്ക് പോകുന്ന ഇരുവരും ജോലികഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം പന്തടിക്കളം ജങ്ഷനിലെത്തി ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അരുണ്‍ തടിക്കഷണം ഉപയോഗിച്ച് അഭിലാഷിനെ മര്‍ദിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക