30
Mar 2025
Fri
30 Mar 2025 Fri
UAE TRAFFIC LAW

യുഎഇയില്‍ പരിഷ്‌കരിച്ച ഗതാഗത നിയമങ്ങള്‍ നാളെ (മാര്‍ച്ച് 29) മുതല്‍ പ്രാബല്യത്തില്‍ വരും. (New UAE Traffic Law starts tomorrow ) നിയമ ലംഘകര്‍ക്കെതിരെ കടുത്ത നടപടി ശുപാര്‍ശ ചെയ്യുന്നതാണ് പുതിയ നിയമം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ ഫെഡറല്‍ നിയമ പ്രകാരം മൂന്ന് വിഭാഗങ്ങള്‍ക്ക് യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമുണ്ടാകില്ല.

ALSO READ: പുതിയ റെക്കോഡ്; ലൈലതുല്‍ ഖദ്‌റിന്റെ പുണ്യം തേടി ഹറമില്‍ ഒത്തുകൂടിയത് 42 ലക്ഷം പേര്‍

വിദേശ രാജ്യത്ത് നിന്നുള്ള സാധുവായ ലൈസന്‍സ് കൈവശമുള്ളവര്‍, രാജ്യാന്തര ലൈസന്‍സ് ഉള്ളവര്‍, സന്ദര്‍ശക വിസയിലെത്തിയവരും മേല്‍പറഞ്ഞ രണ്ട് ലൈസന്‍സുകളില്‍ ഏതെങ്കിലും ഒന്ന് കൈവശമുള്ളവര്‍ എന്നിവര്‍ക്കാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ലാത്തത്.

1. ലൈസന്‍സ് എടുക്കാനുള്ള കുറഞ്ഞ പ്രായപരിധി 17 വയസാണ്.

2. ഡ്രൈവര്‍മാരെ എപ്പോള്‍ അറസ്റ്റ് ചെയ്യാം
പുതിയ നിയമ പ്രകാരം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ തടവും പിഴയും ലഭിക്കുന്നതായിരിക്കും. കൂടാതെ മറ്റുള്ളവരുടെ ജീവന് ആപത്ത് വരുത്തക്ക വിധത്തില്‍ വാഹനവുമായി റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്നതും ഗുരുതരമായ കുറ്റമാണ്.

ട്രാഫിക് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ പേരും വിലാസവും നല്‍കാതിരുന്നാലും തെറ്റായ വിവരങ്ങള്‍ നല്‍കിയാലും അധികാരികള്‍ക്ക് അറസ്റ്റ് ചെയ്യാന്‍ കഴിയും. അപകടമുണ്ടാക്കിയ ശേഷം ഒളിച്ചോടാന്‍ ശ്രമിച്ചാലും പോലീസ് പരിശോധനയില്‍ നിന്ന് കടന്നുകളയാന്‍ ശ്രമിച്ചാലും അറസ്റ്റ് ചെയ്യാം.

3. വാഹനം പിടിച്ചെടുക്കും
കേടുപാടുകളുള്ള വാഹനവുമായി നിരത്തിലിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കുന്നതായിരിക്കും. സാധുവായ ലൈസന്‍സില്ലാതെ വാഹനം നിരത്തിലിറക്കിയാലും പിഴ ലഭിക്കും. ലംഘനം വീണ്ടും ആവര്‍ത്തിച്ചാല്‍ വാഹനം കണ്ടുകെട്ടുകയും ചെയ്യും.

4. അംഗീകാരമില്ലാത്ത ലൈസന്‍സുമായി വാഹനം ഓടിച്ചാല്‍
യുഎഇ അംഗീകാരമില്ലാത്ത ലൈസന്‍സുമായി വാഹനം ഓടിച്ചാല്‍ ആദ്യ ഘട്ടത്തില്‍ 2000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ പിഴ ലഭിക്കുന്നതായിരിക്കും. ലംഘനം വീണ്ടും ആവര്‍ത്തിക്കപ്പെട്ടാല്‍ 5000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയും മൂന്നു മാസം വരെ തടവും ലഭിക്കുന്നതായിരിക്കും.

5. ലൈസന്‍സില്‍ ഉള്‍പ്പെടാത്ത വിധത്തിലുള്ള വാഹനങ്ങള്‍
ലൈസന്‍സില്‍ ഉള്‍പ്പെടാത്ത വിധത്തിലുള്ള വാഹനങ്ങളാണ് ഓടിക്കുന്നതെങ്കില്‍ 5000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ലഭിക്കും. ഇതേ ലംഘനം വീണ്ടും ആവര്‍ത്തിക്കപ്പെട്ടാല്‍ പിഴ 20,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹമായി ഉയരുകയും മൂന്ന് മാസത്തെ തടവ് ലഭിക്കുകയും ചെയ്യും.

6. റോഡ് മുറിച്ചു കടന്നാല്‍
പുതിയ നിയമ പ്രകാരം അനുവാദമില്ലാത്ത ഇടങ്ങളില്‍ കൂടി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ചാലും പിടിവീഴും. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗ പരിധിയുള്ള റോഡുകള്‍ മുറിച്ചു കടക്കാനും പാടുള്ളതല്ലെന്ന് നിയമം പറയുന്നു.

7. വാഹനം രൂപമാറ്റം വരുത്തിയാല്‍
വാഹനത്തിന്റെ സ്വാഭാവിക ഘടനയില്‍ അനുമതി കൂടാതെ മാറ്റം വരുത്തിയാലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വാഹനമായാലും പിടിച്ചെടുക്കും.

8. റദ്ദാക്കിയ ലൈസന്‍സുമായി വാഹനം ഓടിച്ചാല്‍
മൂന്ന് മാസം വരെ തടവും ചുരുങ്ങിയത് 10,000 ദിര്‍ഹം പിഴയും. അല്ലെങ്കില്‍ രണ്ടും കൂടി.