02
Mar 2025
Sat
02 Mar 2025 Sat
UAE Traffic Law changes: Eight key fines and rules drivers must know

ദുബായ്: ഇന്ന് (മാര്‍ച്ച് 29) മുതല്‍ യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ പുതിയ ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്. കാരണം രാജ്യത്തെ പുതിയ ട്രാഫിക് നിയമം ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 ആക്കിയതും വാഹനമിടിച്ച് നിര്‍ത്താതെ പോകുന്ന (Hit & Run) കേസുകള്‍, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട മാറ്റങ്ങളാണ് ഇന്ന് മുതല്‍ പ്രാബല്യത്തിലാകുന്നത്. ഡ്രൈവര്‍മാര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന പിഴകളുടെയും ചട്ടങ്ങളുടെയും ഒരു വിശദീകരണം ഇതാ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1. ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസ്സായി കുറച്ചു.

2. ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യാവുന്ന സാഹചര്യങ്ങള്‍
യുഎഇയുടെ പുതിയ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 31 പ്രകാരം, താഴെപ്പറയുന്ന ഗുരുതരമായ കേസുകളില്‍ അധികാരികള്‍ക്ക് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യാം:

  • വാഹനമോടിക്കുമ്പോള്‍ ഒരു ഡ്രൈവര്‍ മാരകമായ അപകടം ഉണ്ടാക്കുകയോ ആരെയെങ്കിലും പരിക്കേല്‍പ്പിക്കുകയോ ചെയ്താല്‍.
  • ഡ്രൈവിങ് കാരണം സ്വത്തിന് കാര്യമായ നാശനഷ്ടം വന്നാല്‍.
  • പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടകരമായതോ നിരുത്തരവാദപരമോ ആയ രീതിയില്‍ വാഹനം ഓടിച്ചാല്‍
  • മദ്യം, മയക്കുമരുന്ന് അല്ലെങ്കില്‍ മറ്റ് വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് വാഹനമോടിച്ചാല്‍.
  • ഗുരുതരമായ കുറ്റകൃത്യം ചെയ്യുകയോ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ശേഷം പേര്, വിലാസം അല്ലെങ്കില്‍ ഔദ്യോഗിക തിരിച്ചറിയല്‍ രേഖ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍

3. അംഗീകൃതമല്ലാത്ത വിദേശ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നത്
അംഗീകൃതമല്ലാത്ത വിദേശ ലൈസന്‍സ് ഉപയോഗിച്ച് യുഎഇയില്‍ വാഹനമോടിക്കുന്നത് താഴെ പറയുന്ന പിഴകള്‍ക്ക് വിധേയമാണ്:

  • ആദ്യ കുറ്റകൃത്യം: 2,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ പിഴ.
  • ആവര്‍ത്തിച്ചുള്ള കുറ്റകൃത്യം: കുറഞ്ഞത് മൂന്ന് മാസം തടവും/അല്ലെങ്കില്‍ 5,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴയും.

4. പോലീസിന് വിശദാംശങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെടുന്നത്

ആര്‍ട്ടിക്കിള്‍ 41 പ്രകാരം, പോലീസ് സ്റ്റോപ്പില്‍ പേര്, വിലാസം, തെറ്റായ വിവരങ്ങള്‍ എന്നിവ നല്‍കാന്‍ വിസമ്മതിക്കുന്ന ഡ്രൈവര്‍മാര്‍:

  • മൂന്ന് മാസം വരെ തടവ്.
  • 10,000 മുതല്‍ 20,000 വരെ ദിര്‍ഹം വരെ പിഴ. അല്ലെങ്കില്‍ രണ്ടും കൂടി.

5. മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള ശിക്ഷകള്‍
ആര്‍ട്ടിക്കിള്‍ 35 ലെ ക്ലോസ് (1) മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള ശിക്ഷകള്‍ വിവരിക്കുന്നു:

  • ജയില്‍ ശിക്ഷയും/അല്ലെങ്കില്‍ 20,000 നും 100,000 നും ഇടയിലുള്ള പിഴ.
  • ലൈസന്‍സ് സസ്‌പെന്‍ഷന്‍ പിഴകള്‍:
  • ആദ്യ കുറ്റം: മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഷന്‍.
  • രണ്ടാമത്തെ കുറ്റം: ആറ് മാസത്തേക്ക് സസ്‌പെന്‍ഷന്‍.
  • മൂന്നാമത്തെ കുറ്റം: ലൈസന്‍സ് റദ്ദാക്കല്‍.

മയക്കുമരുന്ന് അല്ലെങ്കില്‍ സൈക്കോട്രോപിക് വസ്തുക്കളുടെ സ്വാധീനത്തില്‍ വാഹനമോടിച്ചാലുള്ള ശിക്ഷ:

  • തടവ് ശിക്ഷയും/അല്ലെങ്കില്‍ ദിര്‍ഹം 30,000 നും ദിര്‍ഹം 200,000 നും ഇടയിലുള്ള പിഴ.
  • ലൈസന്‍സ് സസ്‌പെന്‍ഷന്‍ പിഴകള്‍:
  • ആദ്യ കുറ്റം: ആറ് മാസത്തേക്ക് സസ്‌പെന്‍ഷന്‍.
  • രണ്ടാമത്തെ കുറ്റം: ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍.
  • മൂന്നാമത്തെ കുറ്റം: ലൈസന്‍സ് റദ്ദാക്കല്‍.

ലഹരിയിലോ മയക്കുമരുന്നിന്റെ സ്വാധീനത്തിലോ ഒരു ഡ്രൈവര്‍ മാരകമായ അപകടം വരുത്തിയാല്‍:

  • കുറഞ്ഞത് ഒരു വര്‍ഷത്തേക്ക് തടവ്.
  • കുറഞ്ഞത് ഒരു വര്‍ഷത്തേക്ക് തടവ്.
  • 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴ.

6. സസ്‌പെന്‍ഡ് ചെയ്ത ലൈസന്‍സുമായി വാഹനമോടിക്കല്‍

കുറഞ്ഞത് 10,000 ദിര്‍ഹം പിഴ, അല്ലെങ്കില്‍ രണ്ടും.

7. ജെയ്‌വാക്കിംഗിന് കൂടുതല്‍ പിഴ
അനുവദനീയമല്ലാത്ത സ്ഥലത്ത് റോഡുകള്‍ തെറ്റായി മുറിച്ചുകടക്കല്‍ (ജെയ്‌വാക്കിംഗ്) കടുത്ത ശിക്ഷകള്‍ക്ക് കാരണമാകും:

പൊതുവായ ജെയ്‌വാക്കിംഗ് പിഴ: 5,000 മുതല്‍ 10,000 ദിര്‍ഹം വരെ കൂടാതെ/അല്ലെങ്കില്‍ ഈ പ്രവൃത്തി ഒരു വാഹനാപകടത്തില്‍ കലാശിച്ചാല്‍ തടവ്.

അതിവേഗ റോഡുകള്‍ (80km/h അല്ലെങ്കില്‍ അതില്‍ കൂടുതല്‍): കുറഞ്ഞത് മൂന്ന് മാസം തടവും/അല്ലെങ്കില്‍ കുറഞ്ഞത് 10,000 ദിര്‍ഹം പിഴയും.

8. വാഹനാപകടങ്ങള്‍
അപകടം ഉണ്ടായ ഉടന്‍ നിര്‍ത്താതെ പോകല്‍ (Hit &Run) ഇനിപ്പറയുന്ന ശിക്ഷകള്‍ക്ക് വിധേയമാണ്:

  • ഒരു വര്‍ഷം വരെ തടവ്.
  • 50,000 മുതല്‍ 100,000 ദിര്‍ഹം വരെ പിഴ, അല്ലെങ്കില്‍ രണ്ട് ശിക്ഷകളും.
  • അശ്രദ്ധ മൂലം മാരകമായ അപകടമുണ്ടാകുന്ന കേസുകളില്‍, ശിക്ഷകള്‍ ഇവയാണ്:
  • തടവും കൂടാതെ/അല്ലെങ്കില്‍ 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും.

UAE Traffic Law changes: Eight key fines and rules drivers must know