കേരളാ സര്‍ക്കാരിന് കീഴിലുള്ള വിശ്വസ്ഥ ഏജന്‍സിയായ ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് (ODEPC) സൗദി അറേബ്യയിലെ ഒരു പ്രമുഖ ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയിലേക്ക് വിവിധ ടെക്‌നീഷ്യന്‍മാരെ റിക്രൂട്ട് ചെയ്യുന്നു. 85 ഒഴിവുകളിലേക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികളെയാണ് ക്ഷണിക്കുന്നത്. ജോയിനിങ് ടിക്കറ്റും വിസയും സൗജന്യമായി ലഭിക്കും. സൗദി അറേബ്യയില്‍ ഒരു പ്രശസ്ത ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയില്‍ ടെക്‌നീഷ്യനായി ജോലി നേടുന്നതിലൂടെ സൗജന്യ യാത്രാ ടിക്കറ്റ്, വിസ, താമസം, ഗതാഗതം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവയോടെ സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
|
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
അവസാനതീയതി: 2025 ഏപ്രില്‍ 3
വിദ്യാഭ്യാസ യോഗ്യത:
ITI അല്ലെങ്കില്‍ ഡിപ്ലോമ
പരിചയം:
ഗള്‍ഫില്‍ മെയിന്റനന്‍സ് മേഖലയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം
പ്രായപരിധി:
22നും 35 വയസ്സും ഇടയില്‍
ആനുകൂല്യങ്ങള്‍
ശമ്പളം: കമ്പനി നിയമങ്ങള്‍ അനുസരിച്ച്
ജോലി സമയം: 9 മണിക്കൂര്‍ (1 മണിക്കൂര്‍ ഉച്ചഭക്ഷണ ഇടവേള ഉള്‍പ്പെടെ)
ജോയിനിങ് ടിക്കറ്റ് & വിസ: സൗജന്യമായി നല്‍കും
ഗതാഗതം: കമ്പനി നല്‍കും
താമസം: കമ്പനി നല്‍കും
മെഡിക്കല്‍ ഇന്‍ഷുറന്‍സ്: കമ്പനി നല്‍കും.
| SL NO | Designation | No of Vacancy | Salary |
| 1 | HVAC- Tech | 10 | SAR 2100 -2500 |
| 2 | Chiller – Tech | 5 | SAR 2500 – 3500 |
| 3 | ELV – Tech | 5 | SAR 2100 – 2500 |
| 4 | Electrical | 10 | SAR 1500 – 2200 |
| 5 | Generator – Tech | 5 | SAR 2100 – 2500 |
| 6 | MEP -Tech | 5 | SAR 2100 – 2500 |
| 7 | MEP -Sup | 5 | SAR 3000 – 4000 |
| 8 | Hospitality – Supervisor | 5 | SAR 3000 – 4000 |
| 9 | Forklift Operator | 3 | SAR 2200 – 2500 |
| 10 | BMS – Operator | 3 | SAR 2500 – 3000 |
| 11 | AV – Tech | 3 | SAR 2500 – 3500 |
| 12 | FLS – Tech | 5 | SAR 2100 – 2500 |
| 13 | RO – Plant – Tech | 3 | SAR 2500 – 3000 |
| 14 | Pump Tech | 5 | SAR 2500 – 3000 |
| 15 | Elevator Tech | 3 | SAR 3500 – 4500 |
| 16 | Controls Technician | 3 | SAR 2500 – 3000 |
| 17 | Medium Voltage technician | 5 | SAR 2500 – 3000 |
അപേക്ഷിക്കേണ്ട വിധം
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുകയാണ് വേണ്ടത്.
ഇമെയിലില്‍ Technicians to KSA എന്ന് സബ്ജക്ട് കൊടുക്കണം.
ODEPC Recruitment Again, Technician Vacancies in Saudi Arabia


